കഴിഞ്ഞ വെള്ളിയാഴ്ച എന്‍റെ നാട്ടുക്കാരന്‍ സുഹ്രത്ത് എന്നോട് ഒരു കാര്യത്തിന്റെ നിജസ്ഥിതിയെ കുറിചാരാഞ്ഞു. രാജാവിന്റെ വക വിദേശികള്‍ക്ക് സഹായം കൊടുക്കുന്നുണ്ടെന്നും post office ല്‍ പോയി അപേക്ഷയോടൊപ്പം SAR30 കൊടുക്കണമെന്നും കേട്ടു. ഞാന്‍ പറഞ്ഞു: ഹേയ്.. അങ്ങനെ ഉണ്ടാവാന്‍ തരമില്ല... ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്ടി ഒരു സംഖ്യ ആദ്യം അങ്ങോട്ട് കൊടുക്കേണ്ട കാര്യം എന്തായാലും ഉണ്ടാവില്ല. നൈജീരിയയില്‍ നിന്ന് തുടങ്ങി ഈജിപ്ത്, ലിബിയ തുടങ്ങിയവയില്‍ എത്തി നില്‍ക്കുന്ന കുറെ തട്ടിപ്പുകള്‍ നമുക്ക് മുമ്പിലുണ്ടല്ലോ! അത് കൊണ്ട് സൂക്ഷിക്കുക എന്ന് ഞാന്‍ അവനെ ഒര്‍മപെടുത്തി.
ഇന്നത്തെ okaz അറബി പത്രത്തിലെ വാര്‍ത്ത എന്‍റെ സുഹുര്‍ത്തിന്റെ ചോദ്യത്തെ ശരിവെക്കുന്നതും എന്‍റെ സംശയത്തെ ബലപെടുത്തുന്നതുമാണ്! ആ വാര്‍ത്ത ഇങ്ങനെ:
ഈയിടെ ജിദ്ദയില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച വിദേശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നുന്ടെന്നും അതിനു makkah governorate ല്‍ അപേക്ഷ കൊടുക്കണമെന്നും കാണിച്ചു ഒരു sms വ്യാപരിചിരിക്കുന്നു. ബലദിലെ പോസ്റ്റ് ഓഫീസില്‍ ഈ ആവശ്യത്തിലേക്ക് അപേക്ഷ അയക്കാന്‍ ഇതിനകം 3000 ത്തിലധികം വിദേശികള്‍ വന്നു അവിടെ നിറഞ്ഞു കവിഞ്ഞെന്നു post office വാക്താവ് പറഞ്ഞതായി okaz അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു! ഏതോ ഒരുത്തന് തോന്നിയ കുബുദ്ധി ഉപയോകിച്ച് അപേക്ഷകരില്‍ നിന്നും അപേക്ഷ പൂരിപ്പിക്കുന്നതിനും മറ്റുമായി കുറുക്കു വഴിലൂടെ കാശുണ്ടാക്കാന്‍ ഇറങ്ങിപുരപെട്ടവരായിരിക്കണം ഇതിന്റെ പിന്നില്‍!
ആര്‍ത്തിയും ആക്രാന്തവും തലയില്‍ കേറി തട്ടിപ്പിനിരയാകുന്നവരെ നമ്മുക്ക് പുച്ഛത്തോടെ അവഗണിച്ചു കളയാം. പറ്റുമെങ്കില്‍ തട്ടിപ്പുക്കാര്‍ക്കെതിരെയുള്ള നിയമത്തിനു സമാനമായി ഇത്തരക്കാര്‍ക്കെതിരെയും നിയമം നിര്‍മിക്കാന്‍ നമുക്ക് ആഹ്വാനം ചെയ്യാം.
പക്ഷെ എന്‍റെ മുകളില്‍ പറഞ്ഞ സുഹ്രത്തിനെ പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലെ വ്യാഗ്രതയില്‍ ഇത്തരം തട്ടിപ്പിനിരയാകാനുള്ള സാധ്യത വളരെയേറെ യാണ്. അത് കൊണ്ട് തന്നെ ദുര്‍ബല നിമിഷങ്ങളില്‍ അത്തരം തട്ടിപിനിരയാവാതെ ഇത്തരക്കാരില്‍ ബോധവല്‍ക്കരണമുണ്ടാവേണ്ടത് വളരെ അനിവാര്യമാണ്. ഇതൊന്നും അവര്‍ വായിക്കാന്‍ ഇടയില്ല. എന്നാലും ഇത് വായിക്കുന്നവരിലൂടെ ഈ സന്ദേശം അവരിലെത്തുമെന്നു പ്രത്യാശിക്കുന്നു!
Sun 1 May 2011
Sunday, 1 May 2011
Subscribe to:
Post Comments (Atom)
THANKS FOR MAKING US AWARENESS ON SUCH FRAUDS. HOWEVER, THIS KIND OF MESSAGES SHOULD HAVE TO GONE DEEP INTO GRASS ROOT LEVELS, COMMON PEOPLE. HOPE, IT WOULD SPREAD THROUGH YOUR BLOG READERS... THANKS DEAR NASAR, AGAIN.
ReplyDeleteഇന്നലെ ഷറഫിയ പോസ്റ്റ് ഓഫീസിലും വന്‍ തിക്കും തിരക്കും കണ്ടു.കാര്യം മനസ്സിലായില്ല.ഇത് കണ്ടപ്പോഴാണ് ആ തിരക്കിന്‍റെ പിന്നിലെ രഹസ്യം പിടികിട്ടിയത് !
ReplyDeleteGood saying....!!!
ReplyDeleteഎന്‍റെ ഓഫീസിലെ ഒരു പാകിസ്ഥാനിയും മസ്രിയും ഓടി വന്നു ഇഖാമയുടെ 5 copy വീതം എടുത്തു ഓടുന്നത് കണ്ടു ഞാന്‍ കാര്യം തിരക്കിയപ്പോള്‍ രാജാവിന്റെ വക വിദേശികള്‍ക്ക് സഹായം കൊടുക്കുന്നുണ്ടെന്നും post office ല്‍ പോയി അപേക്ഷയോടൊപ്പം SAR30 കൊടുക്കണമെന്നും അവരും പറഞ്ഞു...... ഞാന്‍ അത് തട്ടിപ്പാണന്നു പറഞ്ഞപ്പോള്‍ എന്നോട് തട്ടികയറി.......
ReplyDeleteI had got this same report, some of my friends also inquired abt this matter when i was suspecting but today i realize.
ReplyDeleteit is good
ഇത്തരം മരമണ്ടന്മാര്‍ ഈ കാലത്തും ജീവിച്ചിരിപ്പുണ്ടെന്നത് കാലഘട്ടതിന്ന്നു തന്നെ നാണക്കേടാണ് ;
ReplyDeleteമണ്ടന്മാരുടെ ആക്രാന്തമാണ് ഇത്തരം വേലകള്‍ക്ക് വളം വെച്ചുകൊടുക്കുന്നത്
ശാക്കിര്‍ എബി സീ
Saudi Gazette ല്‍ ഇന്ന് Fouzia Khan ന്റെതായി വന്ന റിപ്പോര്‍ട്ട് അവ്യക്തമാണ്! അത് വായിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. പക്ഷെ Okaz Arabi പത്രത്തില്‍ Ibrahim Alawi and Abdullah Abdali റിപ്പോര്‍ട്ട് പ്രകാരം കാര്യം വ്യക്തമാണ്. പ്രധാന ഭാഗത്തിന്റെ തര്‍ജമ:
ReplyDeleteഈയിടെ ജിദ്ദയിലുണ്ടായ വെള്ളപോക്കത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ കണക്കെടുപ്പ് (29.01 - 22.02.2011) ബന്ധപെട്ട 65 സമിതികള്‍ വഴി പൂര്‍ത്തിയായിരിക്കുന്നു! 21409 വസ്തുവകകള്‍ക്കും 12971 വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയതായി കണക്കെടുപ്പില്‍ നിന്നും വ്യക്തമായി.
Makkah Governorate, post office വഴി നഷ്ട പരിഹാരത്തിന് വേണ്ട അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബന്ടപെട്ട വക്താവ് Mr Sultan Al Dosary വ്യക്തമാക്കി. വെള്ളപൊക്കത്തില്‍ നാശനഷ്ടം സംഭവിച്ചെന്നു ബന്ധപെട്ട സമിതികള്‍ക്ക് മുമ്പാകെ തെളിയിക്കാന്‍ കഴിഞ്ഞ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് നഷ്ടപരിഹാരമെന്ന് അദ്ദേഹം ഊനിപറഞ്ഞു. മൊത്തം 30305 പേര്‍ക്കാണ് നാശനഷ്ടം ബാധിച്ചിട്ടുള്ളത്!
Makkah governorate, post office വഴി അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന കിംവദന്തി കൂടതല്‍ വ്യാപിച്ചത്, കുടുതല്‍ യുവാക്കള്‍ ഈ അവസരം മുതലെടുത്ത് അപേക്ഷ എഴുതി കാശുണ്ടാക്കാന്‍ പ്രേരണയായി. ഒരു അപേക്ഷ എഴുതുന്നതിനു SR5 വീതം.
THANKS AGAIN FOR THIS INFO.
ReplyDeleteഈ കിംവദന്തി അടിസ്ഥാനരഹിതമാണെന്ന് മക്ക governorate ഇന്നലെ പത്രകുറിപ്പ് ഇറക്കിയതായി ഇന്നത്തെ Arab News വാര്‍ത്ത: http://arabnews.com/saudiarabia/article381361.ece
ReplyDeletehttp://www.okaz.com.sa/new/Issues/20110504/Con20110504417065.htm
ReplyDeleteനഷ്ടപരിഹാര കിംവദന്തി അടിസ്ഥാനരഹിതമെന്നു ജിദ്ദ പോലീസ് പോസ്റ്റ് ഓഫീസില്‍ തടിച്ചു കൂടിയവരെ ബോധ്യപെടുത്തി!
അബ്ദുള്ള അബ്ദാലി റാഗി - Okaz 4 Apr 11
നഷ്ടപരിഹാര കിംവദന്തി അടിസ്ഥാനരഹിതമെന്നു ജിദ്ദ പോലീസ് പോസ്റ്റ് ഓഫീസില്‍ തടിച്ചു കൂടിയവരെ ഇന്നലെ ഉച്ച മുതല്‍ ബോധ്യപെടുത്താന്‍ തുടങ്ങി! ഇത്തരത്തിലുള്ള അപേക്ഷകള്‍ makkah governorate ലേക്ക് അയക്കുന്നത് നിര്‍ത്തി വെച്ചിരിക്കുന്നെന്ന് ബലദ് പോസ്റ്റ് ഓഫീസിലെ supervisor അബ്ദുള്ള അബു നാര്‍ Okaz പത്ര ലേഖകനോട് വ്യക്തമാക്കി. ഈ കിവദന്തി അടിസ്ഥാനരഹിതമാണെന്ന് നേരത്തെ Makkah governorate വ്യക്തമാക്കിയിരുന്നു.
Jeddah Police Convinces the Folks at Post Offices about Baseless Rumor on Compensation
Abdullah Abdali Rageh - Okaz 4 Apr 11
Jeddah Police began yesterday afternoon persuading the expats at Post Offices in all parts of Jeddah that the rumors on getting compensation by just sending a telegram to the governorate is not true and it’s nothing more than rumor.
A large number of expats have flocked to post offices in Jeddah on the basis of a rumor, causing a lot of crowd in front of post offices, as well as traffic congestion on the roads leading to it.
The floor supervisor at Balad Post Office Abdullah Abu Nar made it clear to Okaz that they have stopped sending such telegrams to the Governorate. Earlier the Makkah governorate had denied the rumor on expats requests.
ആക്രാന്തം പിടിച്ചാല്‍ പിന്നെന്ത് കണ്ണ് പിന്നെന്ത് മൂക്ക് ...ഹെ?
ReplyDeleteടെലിഗ്രാം അയക്കുകയാണ് തങ്ങളുടെ ജോലിയെന്നു പറഞ്ഞ് പോസ്റ്റ് ഓഫീസുകാരും കാശുണ്ടാക്കി. കുറിപ്പ് നന്നായി.
ReplyDeleteഇതിനോട് കൂട്ടി വായിക്കേണ്ട മലയാളികള്‍ക്കിടയില്‍ കേട്ട രസകരമായൊരു കിംവദന്തി:
ReplyDelete"വിദേശികള്‍ക്ക് രാജാവിന്റെ വക സാമ്പത്തിക സഹായം കൊടുക്കുന്നുണ്ട്. അത് പറ്റികഴിഞ്ഞാല്‍, പിന്നെ രാജ്യം വിടേണ്ടതായും, പിന്നീട് ഒരിക്കലും ഇങ്ങോട്ട് തിരിച്ച് വരാന്‍ പറ്റുകയുമില്ല"
മലയാളികള്‍ക്കിടയില്‍ വാര്‍ത്താ മാധ്യമങ്ങളായിട്ട് കുറെയേറെ പത്രങ്ങളും വാര്‍ത്താ ചാനലുകളും ഉണ്ടായിട്ടും ഇത്തരം കര വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇതൊന്നും ഇല്ലാത്ത കാലത്തെ കുറിച്ചൊന്നു ആലോചിച്ചു നോക്കൂ!
ഞാന്‍ ഇത് വരെ ദുബായ്ക്കരനായിരുന്നു.ഇന്ന് വിസ ക്യാന്‍സല്‍ ചെയ്തു. ഇനി സൗദിയിലുണ്ടാകും. ജിദ്ദയില്‍. ഇന്ഷ അല്ല..ഈ തട്ടിപ്പും കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യത്തെക്കള്‍ കൂടുതല്‍ നാണക്കേടാണ് തോന്നുന്നത്,..
ReplyDeleteപുതിയതൊന്നുമില്ലേ നമ്മുടെ ജിദ്ദയില് നാസര്ജീ...
ReplyDeleteaashamsakal..... blogil puthiya post..... HERO..... vaayikkane..........
Delete