Thursday, 4 November 2010

ഗ്രാമ സഭകള്‍ സ്ത്രീകള്‍ ഭരിക്കട്ടെ

തെരഞ്ഞെടുപ് ഫലം ആകോഷിക്കുന്നതിന്റെ മുസ്ലിം സ്ത്രീകള്‍ കൂടി ഉള്‍പെട്ട ചിത്രങ്ങള്‍ക്ക് (അവ വീണ്ടും ഇവിടെ പോസ്റ്റ്‌ ചെയ്ത് പബ്ലിസിറ്റി കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല) പിറകെ പല തരത്തിലുള്ള പ്രതികരണങ്ങള്‍ നമ്മള്‍ പലരും ഇതിനകം കണ്ടും കേട്ടും കഴിഞ്ഞു.

പൊക്കിയെടുതിട്ടുള്ളതും വാരിപുന്നരുന്നതുമൊക്കെ ന്യായമായും സ്വന്തകാര്‍ തന്നെയാണ്. (ഭര്‍ത്താവ്, മക്കള്‍, ആങ്ങളമാര്‍ അതുമല്ലെങ്കില്‍ വിവാഹ ബന്ധം നിഷിദ്ധമായ പിത്ര് സഹോദരര്‍, മാത്ര് സഹോദരര്‍, സഹോദര/സഹോദരീ മക്കള്‍ തുടങ്ങിയവര്‍). അന്നേ ദിവസങ്ങളിലെ മലയാള പത്രങ്ങളില്‍ അടികുറിപ് സഹിതം വന്ന ഫോട്ടോകള്‍ തന്നെ അതിനുള്ള തെളിവ്.

ഈ ഫോട്ടോകള്‍ ഉയര്‍ത്തി കാണിച്ചു കാള പെറ്റെന്നു കേള്‍ക്കുംബോയേക്ക് കയരെട്ക്കുന്നവരും, എതിരാളികള്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതിന് ഏതറ്റം വരെയും പോകാന്‍ മടിക്കാത്തവരുമായ നമ്മളുടെ ഉദ്ബുദ്ധത ഇനിയും എത്രയകലെ?!

ഒരു കാര്യം ഇവിടെ പറയാതെ വയ്യ: ആകോഷതിമിര്പില്‍ അവര്‍ (സ്ത്രീകള്‍) ഒരു നിശ്ചിത അകലം പാലിക്കലായിരുന്നു ഉത്തമം. ജനക്കൂട്ടത്തില്‍ കള്ളനും, കുടിയനും, കാമവെറിയനുമൊക്കെ യുണ്ടാവാം! ലീഗ് നേത്രത്വം വനിതാ സ്ഥാനാര്‍ഥികള്‍ക്ക് നിശ്ചിത പെരുമാറ്റച്ചട്ടം നിസ്കര്‍ഷിചിട്ടുണ്ടായിരുന്നല്ലോ! എന്നിട്ടും?!

എന്തായാലും വനിതാ സംവരണം നിയമമാക്കിയ സ്ഥിതിക്ക് ഒഴുക്കിനൊത്ത് തുഴയുകയെ നിര്‍വാഹമുള്ളു. നമ്മുടെ സ്ത്രീകളെ ഒതുക്കി നിര്‍ത്താന്‍ ഇത്തരം ഒറ്റപെട്ട സംഭവങ്ങള്‍ കാരണമായികൂടാ.

എത് സമുദായത്തില്‍ പെട്ട സ്ത്രീകള്‍ ആയാലും, അവര്‍ തങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കി കൊണ്ട് നീങ്ങുന്നതായിരിക്കും അവര്‍ക്ക് ഉത്തമം. ദൈവത്തിന്റെ സൃഷ്ടിപ് തന്നെ സ്ത്രീകളെ പുരുഷന്മാരെ അപേക്ഷിപ് പൊതുവേ അബലകള്‍ ആയിട്ടാണല്ലോ. അത് ഏതൊരു സ്ത്രീ വിമോചന പ്രസ്ഥാനകാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പരിഷ്കൃത സമൂഹങ്ങളായ പാശ്ചാത്യരില്‍ വരെ മര്‍മ പ്രധാന മേഖലകളിലോക്കെയും സ്ത്രീ പ്രാതിനിധ്യം വളരെ നാമമാത്രമാണ്. രാജ്യത്തിന്‍റെ പ്രതിരോധ മേഖലകളിലോ മറ്റു തന്ത്രപരമായ തീരുമാനങ്ങള്‍ ആവശ്യമുള്ളടങ്ങളിലോ ഒക്കെ എല്ലാ രാജ്യങ്ങളിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണ്. ലോകത്ത് ഒരു രാജ്യത്തും സ്ത്രീ പുരുഷ സമത്വം യാഥാര്‍ത്ഥ്യമായിട്ടില്ല. സ്രിഷ്ടിപിന്റെ പ്രത്യേകതകള്‍ വെച്ച് നോക്കുമ്പോള്‍ അതിനുള്ള സാധ്യത ഇല്ല താനും. US , നോര്‍വേ, സിങ്കപ്പൂര്‍ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളില്‍ തൊഴില്‍ ബലത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ഏറെകുറേ എത്തിയിട്ടുണ്ട്.

സംവരണമൊന്നും ഇല്ലാതെ തന്നെ കഴിവുള്ള സ്ത്രീകളെ ഗ്രാമ സഭകളില്‍ എത്തിക്കുന്നതിന് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത് നന്നായിരിക്കും. ഓ, തെറ്റി; പാര്‍ട്ടികള്‍ തീര്‍ച്ചയായും ശ്രമിക്കില്ല! ഇത്രയൊക്കെ തന്നെ സ്ത്രീ സംവരണമെന്ന പുലിവാല്‍ കാരണമല്ലേ!! അതിന് ഉദ്ബുദ്ധരായ സമ്മതിദായകര്‍ വിചാരിച്ചാല്‍ മാത്രം മതി. കൂട്തലായുള്ള സ്ത്രീ പ്രാതിനിധ്യം അഴിമതി ഇത്തിരിയെങ്കിലും കുറയാന്‍ കാരന്നമാവുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
നാസര്‍ മാഹിന്‍

No comments:

Post a Comment