Wednesday, 16 June 2010

ലോക കപ്പ് കോപ്രായതരങ്ങള്‍

എല്ലാ വിധ സീമകളും അതിലങ്കിച് നമ്മുടെ യുവത ആഘോഷിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ കുറച് കാര്യങ്ങള്‍:
സുഹ്രത്ക്കളെ, പ്രതേകിച് എന്‍റെ teen/youth സുഹ്രത്ക്കളെ..
ആറ്റ് നോറ്റ് കാത്തിരുന്ന ആ ദിനങ്ങളിതാ വീണ്ടും സമാഗത മായിരിക്കുന്നു. നമ്മുക്ക് നമ്മളാല്‍ ഭാഗ ബാക്കാകാന്‍ കഴിയാതെ, അതെന്നും വെറുമൊരു സ്വപ്നമായവശേസിച്, അതിന്‍റെ നഷ്ട/കുറ്റബോധം തീര്‍ക്കാന്‍ എന്ത് കോപ്രായതരങ്ങളും ചെയ്യാന്‍ വിധിക്കപെട്ട നമുക്ക് ഇനിയും എത്ര കാലം ഇങ്ങനെ?? എല്ലാ നായ്ക്കും ഒരു ദിനമുണ്ടല്ലോ... (Every Dog Has Its Day)നമുക്കതുണ്ടാവുമോ?
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി മീഡിയകള്‍ ശ്രദ്ധിച്ചപ്പോള്‍ ഇനിയും പറയാണ്ടിരിക്കാതെ വയ്യ.
ഒരു പ്രതേക കാര്യം ശ്രദ്ദയില്‍ പെട്ടത്.. ഫുട്ബോള്‍ ഫാന്‍സ്‌ എന്നും പറഞ്ഞ്‌ ഈ കണ്ട കോപ്രായതരങ്ങളൊക്കെ കാട്ടുന്ന പകുതിയിലധികം പേര്‍ക്കും അവരുടെ ഇഷ്ട ടീമിന്റെ താരങ്ങളെ കുറിച്ചോ ആ ടീം പ്രതിനിദാനം ചെയ്യുന്ന രാജ്യത്തെ കുറിച്ചോ ഒരു ചുക്കും അറിയില്ലെന്നതാ. spotlight ല്‍ വരണമെന്ന ഒരൊറ്റ ഉദ്ദേശമേ ഇത്തരക്കാര്‍ക്കൊള്ളൂ. ചാനലുകളാണ് ഈ പ്രവണതക്ക് വളം വെച്ച് കൊട്കുന്നത്. ചാനലുകളുടെ അതി പ്രസരത്തിന് മുമ്പും നമ്മളൊക്കെ ലോക കപ്പ് കാണാറുണ്ടായിരുന്നു.
1986 ലാണ് ഞാന്‍ അവസാനമായി നാട്ടില്‍ നിന്ന് ലോക കപ്പ് വീക്ഷിച്ചത്. വളരെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ തന്നെ യായിരുന്നു അര്‍ദ രാത്രിക്ക് ശേഷവും കണ്നുമിലച് വളരെ ആവേശ പൂര്‍വ്വം ഞങ്ങള്‍ കളി വീക്ഷിച്ചിരുന്നത്. അതിനൊക്കെ ഒരു തന്മെയതമുണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത ഈ പേകൂത്കള്‍ തികച്ചും media exposure കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്രയും പരിധി വിട്ട്‌ സംഭവിച് കൊണ്ടിരിക്കുന്നത്!

വരാന്‍ പോകുന്ന ദിനങ്ങളില്‍ പ്രതേകിച് അവസാന റൌണ്ടുകളില്‍ എന്തെല്ലാം കോപ്രായതരങ്ങള ആസൂത്രണം ചെയ്തിട്ടുണ്ടാവക?! മറ്റൊരു രാജ്യത്തിന്‍റെ കൊടി കൊണ്ടുള്ള കളിയെങ്കിലും ഇവര്‍ നിര്‍ത്തിയിരുന്നെങ്കില്‍! ഞാന്‍ പലപോയും ആശ്ചര്യ പെട്ടിട്ടുണ്ട്... സൗദി അറേബ്യ, പാക്കിസ്ഥാന്‍ തുടങ്ങിയവര്‍ എങ്ങാനും ലോക കപ്പില്‍ കളിക്കാന്‍ യോഗ്യത നേടുകയും ഇത്തരത്തിലുള്ള കുറച്ച്‌ ആരാധകര്‍ അവര്‍ക്ക് ഉണ്ടാവുകയും ചെയ്‌താല്‍..... എനിക്കുറപാ... ദേശ ഭക്തരുടെ മുറവിളികള്‍ ഉയരാന്‍ തുടങ്ങും!

മലബാറിലെ കല്യാണ പാര്‍ട്ടികളില്‍ ഈ അട്ത്ത കാലത്ത് ഉടലെട്ത കോപ്രായതരങ്ങല്‍ക്കെതിരെ രംഗത്ത് വന്ന യുവജന സംഘടനകള്‍, നമ്മുടെ ദിശ തെറ്റിയ യുവാക്കളെ ബോധവല്‍കരിക്കാന്‍ ഇനിയും അമാന്തിച് കൂടെന്ന് ആത്മാര്‍ത്ഥമായി ഓര്‍മിപിച് കൊള്ളട്ടെ.

Nasar Mahin
Jeddah - 16 Jun 10


2002 ലോക കപ്പ് വിജയം നമ്മടെ യുവാക്കള്‍ എല്ലാ വിധ സീമകളും അതിലങ്കിച് ആകോശിച്ചപ്പോള്‍ കുറിച്ചിട്ട കുറച്ച് വരികള്‍ മലയാളം ന്യൂസ്‌ പ്രസിദ്ദീകരിചിരുന്നു (Sat 6 Jul 2002)

No comments:

Post a Comment