Sunday, 1 May 2011

കരുതിയിരിക്കുക, കിംവദന്തികളിലൂടെ തട്ടിപ്പ് നടത്തുന്നവരെ!

കഴിഞ്ഞ വെള്ളിയാഴ്ച എന്‍റെ നാട്ടുക്കാരന്‍ സുഹ്രത്ത് എന്നോട് ഒരു കാര്യത്തിന്റെ നിജസ്ഥിതിയെ കുറിചാരാഞ്ഞു. രാജാവിന്റെ വക വിദേശികള്‍ക്ക് സഹായം കൊടുക്കുന്നുണ്ടെന്നും post office ല്‍ പോയി അപേക്ഷയോടൊപ്പം SAR30 കൊടുക്കണമെന്നും കേട്ടു. ഞാന്‍ പറഞ്ഞു: ഹേയ്.. അങ്ങനെ ഉണ്ടാവാന്‍ തരമില്ല... ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്ടി ഒരു സംഖ്യ ആദ്യം അങ്ങോട്ട്‌ കൊടുക്കേണ്ട കാര്യം എന്തായാലും ഉണ്ടാവില്ല. നൈജീരിയയില്‍ നിന്ന് തുടങ്ങി ഈജിപ്ത്, ലിബിയ തുടങ്ങിയവയില്‍ എത്തി നില്‍ക്കുന്ന കുറെ തട്ടിപ്പുകള്‍ നമുക്ക് മുമ്പിലുണ്ടല്ലോ! അത് കൊണ്ട് സൂക്ഷിക്കുക എന്ന് ഞാന്‍ അവനെ ഒര്‍മപെടുത്തി.

ഇന്നത്തെ okaz അറബി പത്രത്തിലെ വാര്‍ത്ത എന്‍റെ സുഹുര്‍ത്തിന്റെ ചോദ്യത്തെ ശരിവെക്കുന്നതും എന്‍റെ സംശയത്തെ ബലപെടുത്തുന്നതുമാണ്! ആ വാര്‍ത്ത ഇങ്ങനെ:

ഈയിടെ ജിദ്ദയില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച വിദേശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നുന്ടെന്നും അതിനു makkah governorate ല്‍ അപേക്ഷ കൊടുക്കണമെന്നും കാണിച്ചു ഒരു sms വ്യാപരിചിരിക്കുന്നു. ബലദിലെ പോസ്റ്റ്‌ ഓഫീസില്‍ ഈ ആവശ്യത്തിലേക്ക് അപേക്ഷ അയക്കാന്‍ ഇതിനകം 3000 ത്തിലധികം വിദേശികള്‍ വന്നു അവിടെ നിറഞ്ഞു കവിഞ്ഞെന്നു post office വാക്താവ് പറഞ്ഞതായി okaz അറബി പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു! ഏതോ ഒരുത്തന് തോന്നിയ കുബുദ്ധി ഉപയോകിച്ച് അപേക്ഷകരില്‍ നിന്നും അപേക്ഷ പൂരിപ്പിക്കുന്നതിനും മറ്റുമായി കുറുക്കു വഴിലൂടെ കാശുണ്ടാക്കാന്‍ ഇറങ്ങിപുരപെട്ടവരായിരിക്കണം ഇതിന്റെ പിന്നില്‍!

ആര്‍ത്തിയും ആക്രാന്തവും തലയില്‍ കേറി തട്ടിപ്പിനിരയാകുന്നവരെ നമ്മുക്ക് പുച്ഛത്തോടെ അവഗണിച്ചു കളയാം. പറ്റുമെങ്കില്‍ തട്ടിപ്പുക്കാര്‍ക്കെതിരെയുള്ള നിയമത്തിനു സമാനമായി ഇത്തരക്കാര്‍ക്കെതിരെയും നിയമം നിര്‍മിക്കാന്‍ നമുക്ക് ആഹ്വാനം ചെയ്യാം.

പക്ഷെ എന്‍റെ മുകളില്‍ പറഞ്ഞ സുഹ്രത്തിനെ പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലെ വ്യാഗ്രതയില്‍ ഇത്തരം തട്ടിപ്പിനിരയാകാനുള്ള സാധ്യത വളരെയേറെ യാണ്. അത് കൊണ്ട് തന്നെ ദുര്‍ബല നിമിഷങ്ങളില്‍ അത്തരം തട്ടിപിനിരയാവാതെ ഇത്തരക്കാരില്‍ ബോധവല്‍ക്കരണമുണ്ടാവേണ്ടത് വളരെ അനിവാര്യമാണ്. ഇതൊന്നും അവര്‍ വായിക്കാന്‍ ഇടയില്ല. എന്നാലും ഇത് വായിക്കുന്നവരിലൂടെ ഈ സന്ദേശം അവരിലെത്തുമെന്നു പ്രത്യാശിക്കുന്നു!
Sun 1 May 2011